'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു വർഷം മുമ്പ്
Verum Raja, ഈ ആൽബത്തിൽ ഒരു പോസ്‌റ്റ് ചേർത്തു: ACCIDENT.
ദുർ മരണം തടയാൻ കഴിയുമോ???
കടന്നപ്പള്ളി യിൽ നാടകം കളിച് മടങ്ങിയ BUS മറിഞ്ഞു - മരണം -2 കൊല്ലം നടികൾ,
( കണ്ണൂർ രാജയുടെ LAP പ്രശ്നം -4000 പോയി ),
മരണം -0...,,
( "കണ്ണൂരിലെ CPM AREA യിൽ ACCIDENT മരണം ഉണ്ടാകില്ല "... എന്ന് കണ്ണൂർ രാജ COMMENT ചെയ്തു..)
( SLIM DRIVER )
മാട്ടൂൽ - തെങ്ങ് വീണ് മുസ്ലിം കുട്ടി മരിച്ചു,
( കണ്ണൂർ രാജ ഓൺലൈൻ GAME GTA വാങ്ങാൻ ശ്രമിച്ചപ്പോൾ 1000 പോയി ),,,,
പിലാത്തറ - ചുമടുതാങ്ങി -
കോൺഗ്രസ് വാർഡ് -
ബൈക്ക് & ലോറി ഇടിച് മുസ്ലിം മരിച്ചു,
NB :
കണ്ണൂർ രാജ COMMENT ചെയ്തത് പോലെ CPM AREA യിൽ ദുർ മരണം ഉണ്ടായില്ല... 
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അർജുൻ വധക്കേസിന്റെ നാൾവഴികൾ
അർജുൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കൃത്യം ഒരു വർഷത്തിനിപ്പുറം, 2019 ജൂലൈ രണ്ടിന് വാഹനം ഓടിച്ചിരുന്ന അർജുനും കൊല്ലപ്പെട്ടു. എബിന്റെ മരണത്തിന് പ്രതികാരമായി, അവന്റെ സഹോദരൻ നിബിനും സംഘവും ചേർന്നാണ് അർജുനെ കൊലപ്പെടുത്തിയത്.
കുമ്പളം സ്വദേശികളായ എബിനും അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. അർജുനെതിരെ പനങ്ങാട്, മരട് സ്‌റ്റേഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടായിരുന്നു. പോലീസ് തന്നെ പിടികൂടാൻ കാരണം സുഹൃത്തായ എബിൻ ഒറ്റികൊടുത്തതാണെന്ന് അർജുൻ സംശയിച്ചിരുന്നു.
ഈ സംശയത്തിന്റെ പേരിൽ അർജുൻ ആസൂത്രിതമായി സൃഷ്ടിച്ച അപകടമായിരുന്നു എബിന്റെ മരണത്തിന് കാരണമായതെന്ന് എബിന്റെ സഹോദരൻ നിബിനും സുഹൃത്തുക്കളും ഉറച്ചുവിശ്വസിച്ചു. എബിൻ മരിക്കുമ്പോൾ നിബിൻ പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നുവെങ്കിലും, കാലത്തിനൊപ്പം അവന്റെ ഉള്ളിലെ പകയും വളർന്നു.
എബിന്റെ മരണശേഷം അർജുനുമായി നിബിൻ മനഃപൂർവം സൗഹൃദം സ്ഥാപിച്ചു. സുഹൃത്തിന്റെ അനുജനെന്ന നിലയിൽ അർജുൻ നിബിനെ കൂടെക്കൂട്ടുകയും സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു. എന്നാൽ, അർജുനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ നിബിൻ എബിന്റെ സുഹൃത്തുക്കളായ റോണി, അനന്തു, അജിത് കുമാർ എന്നിവരുമായും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമായും ചേർന്ന് ഗൂഢാലോചന നടത്തി.
എബിൻ മരിച്ച ജൂലൈ 2-ന് തന്നെ അർജുനെയും വകവരുത്താനായിരുന്നു അവരുടെ തീരുമാനം.
2019 ജൂലൈ 2, രാത്രി 9:30-ഓടെ പ്രായപൂർത്തിയാകാത്ത കുട്ടി അർജുന്റെ വീട്ടിലെത്തി. സുഹൃത്തായ റോണിയുടെ ബൈക്കിൽ പെട്രോൾ തീർന്നെന്ന് വിശ്വസിപ്പിച്ച് അർജുനെ നെട്ടൂർ പാലത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് തന്ത്രപൂർവ്വം നെട്ടൂരിലെ പഴയ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് അർജുനെ എത്തിച്ചു. തുടർന്ന് ലഹരി ഉപയോഗിച്ചിരുന്ന സംഘം അർജുനെ മണിക്കൂറുകളോളം വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അർദ്ധരാത്രിയോടെ വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് അർജുനെ അവർ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ ചതുപ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മൃതദേഹം പൊങ്ങിവരാതിരിക്കാനായി വയർ കീറുകയും, ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. അതിനുമുകളിൽ സമീപത്തുണ്ടായിരുന്ന വേലിക്കല്ലുകൾ എടുത്തു വെച്ച് മൃതദേഹം പൂർണ്ണമായും മറവുചെയ്തു. മൃതദേഹം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം പുറത്തറിയാതിരിക്കാൻ ഒരു തെരുവുനായയെ തല്ലിക്കൊന്ന് മറവുചെയ്ത സ്ഥലത്തിന് മുകളിൽ ഇട്ടു. ഇത് കാരണം ഏകദേശം എട്ടു ദിവസത്തോളം കൊലപാതകവിവരം പുറത്തറിയാതെ പ്രതികൾക്ക് പിടിച്ചുനിൽക്കാനായി.
അർജുനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും, ലഹരി കേസ് പശ്ചാത്തലമുള്ളതിനാൽ പോലീസ് അത് കാര്യമായി എടുത്തില്ല. ഇതിനിടെ, കൊലപാതകത്തിന് ശേഷം പ്രതികൾ അർജുന്റെ മൊബൈൽ ഫോൺ ഒരു ദീർഘദൂര ലോറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഫോൺ ടവർ ലൊക്കേഷൻ തമിഴ്‌നാട് ഭാഗങ്ങളിൽ കാണിച്ചതോടെ അർജുൻ ഒളിവിൽ പോയതാണെന്ന് പോലീസും കരുതി.
പോലീസ് അന്വേഷണം എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ അർജുന്റെ സുഹൃത്തുക്കൾ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. നിബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അവർ, സംഘത്തിലെ റോണിയെയും അനന്തുവിനെയും തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു. ബലപ്രയോഗത്തിലൂടെ അനന്തു കുറ്റം സമ്മതിക്കുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് അർജുന്റെ സുഹൃത്തുക്കൾ തന്നെ പ്രതികളെ പിടികൂടി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ നടന്ന ഈ കൊലപാതകത്തിൽ അഞ്ച് പ്രതികളെയും ഒടുവിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചു.
........................................................................................
'''''''''''''
Vijeesh എന്നയാളുടെ പോസ്‌റ്റ്
'
'

No comments:
Post a Comment