മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

12.10.26

mom death day

 '






'


ഹൃദയ ഭേതകമായ സംഭവം.കോട്ടയത്ത് ബസ് അപകടത്തിൽ മരണമടഞ്ഞ അഞ്ജലിയെ വളർത്തി വലുതാക്കിയത് മുത്തശ്ശിയാണ്.
വളരെ ഹൃദയഭേദകമായ ഒരു സംഭവമാണ്.നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ
• അഞ്ജലിയുടെ അമ്മ സിന്ധു 17 വർഷം മുൻപ് ഇതേ ഒക്ടോബർ 9 ന് ചേർത്തലയിൽ ഭർത്താവിന്റെ വീട്ടിൽ വെച്ച് പൊള്ളലേറ്റ് മരിച്ചു. അന്ന് പിഞ്ചുകുഞ്ഞായിരുന്ന അഞ്ജലിയെ മുത്തശ്ശി സരസമ്മ നെഞ്ചോട് ചേർത്ത് തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതാണ്. • അച്ഛനെ കുറിച്ച് പിന്നീട് വിവരമില്ല. അമ്മ മരിച്ച ശേഷം വലിയമ്മയോടൊപ്പമായിരുന്നു താമസം. • പഠിക്കാൻ മിടുക്കിയായിരുന്നു. മുത്തശ്ശിയാണ് കോട്ടയത്ത് മഹാരാജാസ് പ്രൈവറ്റ് കോളജിൽ പ്ലസ് ടുവിന് ചേർത്തത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഫീസ് സൗജന്യമാക്കി നൽകിയിരുന്നു. പ്ലസ് ടുവിൽ ഒരു വിഷയത്തിൽ തോറ്റത് ഓൺലൈനായി പഠിക്കുന്നതിനൊപ്പം ഒരു വസ്ത്രക്കടയിൽ ജോലിക്ക് പോകുകയായിരുന്നു. • പഠന ചെലവ് മുഴുവൻ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ സിവിൽ പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസുകാർ ചേർന്നാണ് നൽകിയിരുന്നത്.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽവെള്ളിയാഴ്ച (ഒക്ടോബർ 10) വൈകിട്ട് 7 മണിയോടെയാണ് അപകടം ഉണ്ടായത്
കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന 'തണ്ടപ്ര' എന്ന സ്വകാര്യ ബസ് ആണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത് ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അഞ്ജലി ഉൾപ്പെടെ 5 സ്ത്രീകൾക്ക് പരിക്കേറ്റു:
• ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54) • മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടിൽ ജയ (51) • കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48) • ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടിൽ എ.കെ സുനി (46)
ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച (ഒക്ടോബർ 11) രാവിലെ മരിച്ചു.
ഇഞ്ചേരിക്കുന്നിന്റെ നെറുകയിൽനിന്നു സന്ധ്യ കഴിയുമ്പോൾ റോഡുവഴിയിലേക്കു നീളുന്ന ടോർച്ചിന്റെ വെളിച്ചം ഇനി ഉണ്ടാവില്ല. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന കൊച്ചുമകളെ വഴിയിൽ വെട്ടം കാണിക്കാൻ കാത്തിരിക്കുന്ന മുത്തശ്ശി...
അഞ്ജലി എല്ലാ ദിവസവും 7.15 ന്റെ ബസിനാണ് വരുന്നത്. നട്ടാശേരി റോഡിൽ ഇരുട്ടും വഴിവിളക്കില്ലാത്ത കുത്തനെയുള്ള കയറ്റവുമാണ്. മുത്തശ്ശി എല്ലാ ദിവസവും കുന്നിന്റെ നെറുകയിൽ ടോർച്ചുമായി കാത്തുനിൽക്കും. ടോർച്ചിന്റെ വെളിച്ചത്തിലാണ് അഞ്ജലി വീട്ടിൽ കയറുന്നത്.
വെള്ളിയാഴ്ചയും മഴയത്ത് ടോർച്ചുമായി മുത്തശ്ശി കാത്തിരുന്നു. ബസ് കടന്നുപോയിട്ടും അവൾ വരാത്തപ്പോൾ അയൽവാസി ആർട്ടിസ്റ്റ് സൈമൺ ജോസിന്റെ വീട്ടിലേക്ക് ഓടിയെത്തി. പിന്നീടാണ് അപകടവാർത്ത അറിയുന്നത്.
അഞ്ജലിയുടെ അച്ഛന്റെ വീട്ടുകാർ 17 വർഷത്തിന് ശേഷം അഞ്ജലിയുടെ സംരക്ഷണത്തിനായി അര ലക്ഷത്തോളം രൂപ സ്വരൂപിച്ച് നവരാത്രി ദിവസം (ഇന്ന്) ചേർത്തലയിൽ വെച്ച് കൈമാറാൻ തീരുമാനിച്ചിരുന്നു. മുത്തശ്ശിയെയും കൂട്ടി അവിടേക്ക് പോകാനിരിക്കെയാണ് ഈ അപകടം. മൊബൈൽ ഫോൺ വാങ്ങാൻ കൂട്ടുകാർ സമാഹരിച്ചു നൽകിയ തുകയും ബാഗിലാക്കി ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.
അപകട കാരണം - MVD കണ്ടെത്തൽ • ബസിന്റെ അമിതവേഗം • മഴ പെയ്ത് തെന്നിക്കിടന്ന റോഡിൽ ബ്രേക്ക് കിട്ടിയില്ല • ബസിന്റെ പിന്നിലെ ടയറുകൾക്ക് തേയ്മാനം • സ്പീഡ് ഗവർണർ ഫിറ്റ്നസ് ടെസ്റ്റ് സമയത്ത് മാത്രം പ്രവർത്തിപ്പിക്കുന്ന രീതി
ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജു (25) ന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുമെന്ന് RTO ഡി.ജയരാജ് പറഞ്ഞു. ഡ്രൈവറും കണ്ടക്ടർ ഷാലുവും വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷിന്റെ കസ്റ്റഡിയിലാണ്. SANTHOSH KUZHUVELI
കുറച്ച് കാണുക

'

'