മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

25.2.22

മരണസമയത്ത്

 

🤯 മരണസമയത്തെ കാഴ്ച്ചകൾ കണ്ടെത്തി - = മരണസമയത്ത് ഒരു വ്യക്തി അനുഭവിക്കുന്നതെന്ത് ട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ലുയിസിലെ സർവകലാശാല Boomika മരണസമയത്ത് , ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുവരെയുണ്ടായിരുന്ന പ്രിയ നിമിഷങ്ങൾ ഒരു സിനിമ കണക്കെ ആ വ്യക്തിയുടെ കൺമുമ്ബിൽ മിന്നിമറയുമെന്നാണ് പുതിയ പഠനം പറയുന്നത് . അപസ്മാരം ബാധിച്ച് 87 വയസ്സുള്ള ഒരു രോഗിയുടെ തലച്ചോറിനെ ഇലക്ട്രോ എൻസെഫലോ ഗ്രാഫി ഉപയോഗിച്ച് ഡോക്ടർ ചികിത്സിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ , ഈ റെക്കോർഡിംഗുകൾക്കിടയിൽ , പ്രതീക്ഷിക്കാതെ രോഗി ഹ്യദയാഘാതം വന്ന് , മരണപ്പെട്ടു . മരണത്തിന് മുൻപായി അവർ കടന്നുപോയ നിമിഷങ്ങളെ ഇലക്ട്രോ ൻസെഫലോ ഗാഷി ഉപയോഗിച്ച് രേഖപ്പെടുത്താൻ അവർക്ക് സാധിച്ചു . മരിക്കുന്നതിന് തൊട്ടുമുമ്ബ് ആ മനുഷ്യനിൽ കണ്ടെത്തിയ മസ്തിഷ്ക തരംഗങ്ങൾ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചു . 30 സെക്കൻഡുകൾക്ക് മുമ്ബും ശേഷവും , മനുഷ്യന്റെ മസ്തിഷ്ക തരംഗങ്ങൾ സ്വപ്നം കാണുമ്പോഴോ , ധ്യാനിക്കുമ്ബോഴാ , ഓർമ്മകൾ അയവിറക്കുമ്ബോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്ക മാറ്റങ്ങളെ സൂചിപ്പിച്ചു . - ShareChat
ജനിച്ചാല്‍ എല്ലാവരും മരിക്കുമെന്നറിയാം. എന്നാല്‍ മരണത്തിനപ്പുറം എന്തെന്ന് ഇനിയും ശാസ്ത്രീയമായി കണ്ടുപിടിക്കാനായിട്ടില്ല. മരണസമയത്ത് ഒരു വ്യക്തി എന്താണ് അനുഭവിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായി കണ്ടെത്താനായിട്ടില്ല. നിരവധി പഠനങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. അത്തരം പഠനങ്ങളില്‍ ഒന്നില്‍, ഒരു വ്യക്തിയുടെ മരണസമയത്തെ മസ്തിഷ്‌ക പ്രവര്‍ത്തനം വിജയകരമായി പിടിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. യുഎസിലെ ലൂയിസ്വില്ലെ സര്‍വകലാശാലയിലാണ് പഠനം നടന്നത്. ഫ്രണ്ടിയേഴ്സ് ഇന്‍ ഏജിംഗ് ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം മരണസമയത്ത് നമ്മുടെ തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് പറയുന്നത്. മരണസമയത്ത്, ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുവരെയുണ്ടായിരുന്ന പ്രിയ നിമിഷങ്ങള്‍ ഒരു സിനിമ കണക്കെ ആ വ്യക്തിയുടെ കണ്‍മുമ്ബില്‍ മിന്നിമറയുമെന്നാണ് പുതിയ പഠനം പറയുന്നത്. അപസ്മാരം ബാധിച്ച 87 വയസ്സുള്ള ഒരു രോഗിയുടെ തലച്ചോറിനെ ഇലക്‌ട്രോ എന്‍സെഫലോ ഗ്രാഫി ഉപയോഗിച്ച്‌ ഡോക്ടര്‍ ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍, പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന്, മരണപ്പെട്ടു. മരണത്തിന് മുന്‍പായി അവര്‍ കടന്നുപോയ നിമിഷങ്ങളെ ഇലക്‌ട്രോ ന്‍സെഫലോ ഗാഫി ഉപയോഗിച്ച്‌ രേഖപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്ബ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ഗവേഷകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. 30 സെക്കന്‍ഡുകള്‍ക്ക് മുമ്ബും ശേഷവും, മനുഷ്യന്റെ മസ്തിഷ്‌ക തരംഗങ്ങള്‍ സ്വപ്നം കാണുമ്ബോഴോ, ധ്യാനിക്കുമ്ബോഴോ, ഓര്‍മ്മകള്‍ അയവിറക്കുമ്ബോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക മാറ്റങ്ങളെ സൂചിപ്പിച്ചു. തന്റെ ജീവിതത്തെ കുറിച്ച്‌ അവസാനമായി ഓര്‍മ്മിക്കുന്നതാകാം ഒരു വ്യക്തിയുടെ മരണസമയത്ത് നടക്കുന്ന ഈ മസ്തിഷ്‌ക പ്രവര്‍ത്തനമെന്ന് പഠനം പറയുന്നു. നമ്മുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ നമ്മള്‍ അവസാനമായി ഓര്‍മ്മിക്കുന്ന നിമിഷങ്ങളാകാം അവ. ഒരു തിരശീലയില്‍ എന്ന പോലെ ആ ഓര്‍മ്മകള്‍ ഒരു വ്യക്തിയുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്. ''ഞങ്ങള്‍ മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് മുമ്ബും ശേഷവുമുള്ള 30 സെക്കന്‍ഡ് നേരം എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ പഠിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ടുമുമ്ബും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ കണ്ടു. 'പഠനത്തിന്റെ ഭാഗമായിരുന്ന ന്യൂറോസര്‍ജന്‍ ഡോ. അജ്മല്‍ സെമര്‍ പറഞ്ഞു. രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്ബ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുന്‍പുള്ള 30 സെക്കന്‍ഡുകള്‍, അയാളുടെ മസ്തിഷ്‌ക തരംഗങ്ങള്‍ സ്വപ്നം കാണുന്നതോ അല്ലെങ്കില്‍ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്നതോ പോലുള്ള അതേ പാറ്റേണുകള്‍ കാണിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് 30 സെക്കന്‍ഡുകള്‍ക്ക് ശേഷവും ഇത് തുടര്‍ന്നു, അതായത് രോഗി മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തിന് ശേഷവും. 'ഇത് ഒരുപക്ഷേ നമ്മുടെ ജീവിതാനുഭവങ്ങളുടെ അവസാനത്തെ ഓര്‍മ്മപ്പെടുത്തലായിരിക്കാം. മരിക്കുന്നതിന് മുമ്ബുള്ള അവസാന നിമിഷങ്ങളില്‍ ഈ ഓര്‍മ്മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു' അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യമായി എപ്പോഴാണ് ഒരു വ്യക്തി മരിക്കുന്നത്? ഹൃദയമിടിപ്പ് നിലക്കുമ്ബോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുമ്ബോഴോ എന്ന പ്രസക്തമായ ഒരു ചോദ്യം ഈ പഠനം അവശേഷിപ്പിക്കുന്നു.

No comments:

Post a Comment