m
m
‘മൂന്ന് ചങ്കുകൾ പോയി, എനിക്കുള്ള നറുക്ക് നാളെ നാളെ’; ഫേസ്ബുക്ക് കുറിപ്പിലൂടെ മരണം പ്രവചിച്ചതിന് പിറ്റേന്ന് മരണം
ആത്മാർത്ഥസുഹൃത്തുക്കളുടെ വേർപാടിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് ആണ് മരണപ്പെട്ടത്. 55 വയസായിരുന്നു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു മരണം.
കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടൻ്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.50 ഓടെയാണ് തൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഇയാൾ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
എനിക്കുള്ള ടോക്കൻ ചൂട് എന്ന തലക്കെട്ടോടെയായിരുന്നു സുനിലിന്റെ കുറിപ്പ്. “മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും. ബാക്കി ഞാൻ മാത്രം. എനിക്കുള്ള നറുക്ക് നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു” സുനിൽ മരണത്തിന് മുൻപ് ഫേസ്ബുക്കിൽ കുറിച്ചു.
ദത്തൻ ചന്ദ്രമതിയുടെ ഫേസ്ബുക്ക് കുറിപ്പ്
എനിക്കുള്ള ടോക്കൺ ചൂട്. ന്റെ കട്ട ചങ്കുകൾ, മനു മാധവൻ, കുറത്തിയാടൻ, ദിനീഷ്. എവിടെ കൂടിയാലും വെള്ളമടിക്കും കവിത പാടും, തെറിവിളിക്കും അടിയുണ്ടാക്കും.
പൗരസ്വാതന്ത്ര്യം , സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും. ബാക്കി ഞാൻ മാത്രം.
മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി. എനിക്കുള്ള നറുക്ക്.നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.
m
m
m
No comments:
Post a Comment