-------------------------------------------------------------------------------------------------------------------
പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ | |
---|---|
സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ |
സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ | |
ജനനം | 4 മേയ് 1936(Hijri1355 Safar 12) |
---|---|
മരണം | 1 ഓഗസ്റ്റ് 2009 (പ്രായം 73) (Hijri 1430 Shaban 10 |
കുടുംബം[തിരുത്തുക]
ഭാര്യമാർ: പരേതയായ മർഹൂം സയ്യിദ ശരീഫ ഫാത്തിമ തങ്ങൾ (2006-ൽ അന്തരിച്ചു), ആയിഷാബീവി (2007-ൽ വിവാഹം കഴിച്ചു); മക്കൾ:സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, ഫൈറുസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ .
മരണം[തിരുത്തുക]
2009 ഓഗസ്റ്റ് 1-ന് ഹൃദയാഘാതം മൂലം തങ്ങളെ മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.[3] ഏറെക്കാലമായി പ്രമേഹത്തിനും രക്താതിമർദ്ദത്തിനും ചികിത്സയിലായിരുന്നു അദ്ദേഹമെങ്കിലും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ആയിരക്കണക്കിന് വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. അനുജൻ ഹൈദരലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റത്.
------------------------------------------------------------------------------------------------------------------------
ഇ. കെ. നായനാർ | |
---|---|
ഇ. കെ നായനാർ | |
കേരളത്തിന്റെ പതിനൊന്നാമത്തെയും പതിന്നാലാമത്തെയും പതിനേഴാമത്തെയും മുഖ്യമന്ത്രി |
1982,1991-1996 | |
വ്യക്തിഗത വിവരണം | |
---|---|
ജനനം | ഏറമ്പാല കൃഷ്ണൻ നായനാർ ഡിസംബർ 9, 1918 കല്ല്യാശ്ശേരി, കണ്ണൂർ ജില്ല, കേരളം |
മരണം | മേയ് 19, 2004 (പ്രായം 85) ന്യൂ ഡെൽഹി, ഡെൽഹി, ഇന്ത്യ |
പങ്കാളി ശാരദ
ജീവിതരേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബർ 9-ന് നായനാർ ജനിച്ചു. നാരായണൻ നായനാരും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സഹോദരങ്ങൾ. സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു.
മരണം[തിരുത്തുക]
വളരെക്കാലം പ്രമേഹരോഗിയായിരുന്ന നായനാർ പ്രമേഹത്തിന് കൂടുതൽ മികച്ച സൗകര്യങ്ങൾക്കായി 2004 ഏപ്രിൽ 25-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി വന്നു. ഒടുവിൽ മേയ് 19-ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് നായനാർ അന്തരിച്ചു. മരണസമയത്ത് 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ നായനാരെ അവസാനമായി ഒരുനോക്കുകാണാൻ വഴിയിൽ തടിച്ചുകൂടിയിരുന്നു. കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.ജി. മാരാർ എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് നായനാരെ സംസ്കരിച്ചത്.
------------------------------------------------------------------------------------------------------------------------------------------
കെ. കരുണാകരൻ | |
---|---|
കെ കരുണാകരൻ | |
കേരളത്തിന്റെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രി |
വ്യക്തിഗത വിവരണം | |
---|---|
ജനനം | കണ്ണോത്ത് കരുണാകരൻ മാരാർ ജൂലൈ 5, 1918 കണ്ണൂർ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 23 ഡിസംബർ 2010 (പ്രായം 92) തിരുവനന്തപുരം, കേരളം |
സ്വകാര്യ ജീവിതം[തിരുത്തുക]
അമ്മാവൻ രാഘവമാരാരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്. 1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴ് മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി.[2] ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
മരണം[തിരുത്തുക]
വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന്[3] വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. 2010 ഒക്ടോബർ 21 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്.
-------------------------------------------------------------------------------------------------------------------------------------------
ഒരാളുടെ മരണം നോക്കി , അയാളുടെ ജീവിതം വിലയിരുത്താം ,,,,,
-----------------------------------------------------------------------------------------------
ശിഹാബ് തങ്ങൾ - 73 വയസിൽ അപ്രതീക്ഷിത മരണം ,,,,
2009- ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ ആയപ്പോൾ HEART ATTACK ഉണ്ടായതാണോ ,
OR HEART ATTACK ഉണ്ടായി ബാത്‌റൂമിൽ വീണതാണോ എന്ന് ഉറപ്പില്ല ....
2007 ഇൽ രണ്ടാം വിവാഹം കഴിച്ചു , രണ്ടു വര്ഷം കഴിഞ്ഞപ്പോൾ മരിച്ചു ,
-------------------------------------------------------------------------------------------------
നായനാർ - 85 വയസ്സിൽ പ്രമേഹം കൂടി , ഒരു മാസം ഹോസ്പിറ്റലിൽ കിടന്നു , എല്ലാവരെയും കണ്ടു മരിച്ചു ....,
കേരളം കണ്ട ഏറ്റവും വലിയ ശവസംസ്കാരയാത്ര .....TVM - കണ്ണൂർ ... ..
കണ്ണൂരിൽ ശവസംസ്കാരസമയത് , ചന്ദ്രൻ അരിവാൾ പോലെ കാണപ്പെട്ടത് മാതൃഭൂമിയിൽ വാർത്തയായി വന്നിരുന്നു .....
---------------------------------------------------------------------------------------------------
കരുണാകരൻ - 92 വയസിൽ മക്കൾ വേറെ പാർട്ടി യിൽ , തന്നെ ചതിച്ച ഉമ്മാന്റെ കൂടെ ആയതു കണ്ടു , 2 മാസം ഹോസ്പിറ്റലിൽ കിടന്നു മരിച്ചു .....
കണ്ണൂരിൽ ജനിച്ചെങ്കിലും തിരിച്ചു വന്നില്ല ,
-----------------------------------------------------------------------------------------------------
ഇതിൽ നിന്നും ദൈവം അനുഗ്രഹിച്ചവർ ആരെന്നു തിരിച്ചറിയുക ..... &
അവരുടെ വിശ്വാസങ്ങളെ ദൈവീകം ആയി കണ്ടു അനുകരിച്ചു, ദൈവാനുഗ്രഹമുള്ളവനാകുക....
No comments:
Post a Comment