അഞ്ചു വയസുകാരന് കാട്ടു കടന്നല് കുത്തേറ്റ് മരിച്ചു
ക്വാറിതൊഴിലാളിയായ അച്ഛന് കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെ കടന്നല് കുത്ത് ഏല്‍ക്കുകയായിരുന്നു. കാട്ടു കടന്നല് കുത്തേറ്റാണ് മരിച്ചത് . സജിത്ത് (5) സത്രംകാവില്‍ക്കുന്ന് എയുപിഎസ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി. തുടര്‍ന്ന് തിങ്കളാഴ്ച്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.
കവി നരേന് പുലാപ്പറ്റയുടെ ഭാര്യാ സഹോദരിയുടെ മൂന്ന് മക്കളില്‍ ഇളയകുട്ടിയാണ് മരണപ്പെട്ട സജിത്ത്.
No comments:
Post a Comment