ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; യുവതി ബൈക്ക് അപകടത്തിൽ മരിച്ചു
പന്തളം: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ബൈക്കപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുളത്തൂര് സ്വദേശിനി സുമിത്ര (34 )യാണ് മരിച്ചത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അന്സില് (25 ) പരിക്കുകളുമായി പന്തളത്ത് ആശുപത്രിയില് ചികിത്സയിലാണ്.
ഇയാളുടെ ഒരു കാലിന് ഒടിവുണ്ടായിട്ടുണ്ട്. സംസ്ഥാന പാതയില് പന്തളത്തിനടുത്ത് കുളനട ജംക്ഷനു സമീപം മെഡിക്കല് ട്രസ്റ്റ് ആശുപത്രിക്ക് മുന്നില് പുലര്ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ സുമിത്ര തല്ക്ഷണം മരിച്ചു.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട അൻസിലിനൊപ്പം ഒളിച്ചോടുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നും സുമിത്രയും അന്സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില് വച്ച് റോഡില് തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര് ഭാഗത്ത് നിന്നും വന്ന കൊറിയര് വണ്ടി കയറി ഇറങ്ങി.
സുമിത്രയുടെ മൃതദേഹം ഏറ്റുവാങ്ങാന് ബന്ധുക്കള് തയാറായിട്ടില്ല. സുമിത്രയുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് ഭര്ത്താവ് പ്രവീണ് പൊലീസിനെ അറിയിച്ചു.
തിരിച്ചറിയൽ രേഖകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പന്തളം പൊലീസ് സ്റ്റേഷനില് നിന്ന് മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ഭര്ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ഇവരുടെ കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. കുറച്ചു നാളുകളായി അൻസിലുമായി സുമിത്ര അടുപ്പത്തിൽ ആയിരുന്നു എന്നാണ് സൂചന.
No comments:
Post a Comment