ലേറ്റസ്റ്റ് ന്യൂസ്
സ്വകാര്യ ബാങ്കില്‍ വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറില്‍ മടങ്ങിയ യുവതി കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് മരിച്ചു
പാറശാല: ( 17.12.2019) സ്വകാര്യ ബാങ്കില്‍ വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറില്‍ മടങ്ങിയ യുവതി കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. ഉദിയന്‍കുളങ്ങര അഴകിക്കോണം ലക്ഷ്മിസദനത്തില്‍ പരേതനായ ഹരികുമാറിന്റെ ഭാര്യ ജലജകുമാരിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടം നടന്നത്.
ദേശീയപാതയില്‍ പാറശാല താലൂക്ക് ആശുപത്രിയുടെ പ്രധാന ഗേറ്റിന് മുന്നിലാണ് സംഭവം. പാറശാലയിലുള്ള സ്വകാര്യ ബാങ്കില്‍ ഭര്‍ത്താവിന്റെ പേരിലുള്ള വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് മരണസര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു ജലജകുമാരി.ജലജകുമാരിയുടെ ഭര്‍ത്താവ് ഹരികുമാര്‍ ഒന്നരവര്‍ഷം മുന്‍പാണ് മരിച്ചത്. കണ്ണൂരിലെ ജോലി സ്ഥലത്തിനടുത്ത് അജ്ഞാതവാഹനം ഇടിച്ചാണ് ഹരികുമാര്‍ മരിച്ചത്.
സ്‌കൂട്ടര്‍ പിന്നില്‍ നിന്ന് മറികടന്നെത്തിയ ബസിന്റെ വശത്ത് ഇടിച്ച് യാത്രക്കാര്‍ മറിഞ്ഞ് വീഴുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ജലജകുമാരിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറി. യുവതി തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടര്‍ ഒാടിച്ചിരുന്ന ധനുവച്ചപുരം സ്വദേശി തുഷാരയാണ്. ഇവര്‍ കാലിന് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ മരണശേഷം വസ്ത്ര വില്‍പന സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു ജലജകുമാരി. മക്കള്‍ പാര്‍വതി, ലക്ഷ്മി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

No comments:
Post a Comment