മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

14.11.19

ഗീബൽസ്

സുന്ദരികളായ സ്ത്രീകളെ സ്വന്തമാക്കി അവരുമായി ബന്ധപ്പെടാൻ വേണ്ടി ഗീബൽസ് നടത്തിയിട്ടുള്ള അഭ്യാസങ്ങൾ ഡയറിക്കുറിപ്പുകളായി

  
literature-
"ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും " എന്ന ഗീബൽസിയൻ തന്ത്രത്തെക്കുറിച്ച് കേൾക്കാത്തവർ കുറവാണെന്ന് തന്നെ പറയാം. പോൾ ജോസഫ് ഗീബൽസ് എന്ന മനുഷ്യനാണ് ലോകമെങ്ങും രാഷ്ട്രീയപ്രചാരണങ്ങളിലും നയതന്ത്ര സാമൂഹിക മണ്ഡലങ്ങളിലും ആവർത്തിച്ച് പ്രയോഗിച്ച ഈ തന്ത്രത്തിന്റെ ഉപജ്ഞാതാവ്.. ഇത് അദ്ദേഹം ആവിഷ്കരിച്ചതാകട്ടെ ലോകത്തെ വിറപ്പിച്ച നാസി സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന് വേണ്ടിയും
എന്നാൽ ഗീബൽസിനെക്കുറിച്ച് അധികമൊന്നും അറിയപ്പെടാത്ത രഹസ്യങ്ങളുമായി ഒരു ജീവചരിത്രം ഈയിടെ പുറത്തിറങ്ങി. ശാരീരികമായ പരിമിതികൾ- ഉയരക്കുറവ്, ഒരു കാലിന് മുടന്ത് - ഉണ്ടായിരുന്നിട്ടും സ്ത്രീവിഷയത്തിൽ താത്പര്യമേറിയ ഒരു കാസനോവയായിരുന്നു ഗീബൽസ്. സുന്ദരികളായ സ്ത്രീകളെ സ്വന്തമാക്കി അവരുമായി ബന്ധപ്പെടാൻ വേണ്ടി ഗീബൽസ് തന്റെ ആയ കാലത്ത് നടത്തിയിട്ടുള്ള അഭ്യാസങ്ങൾ അദ്ദേഹത്തിന്റെ തന്നെ കയ്യക്ഷരത്തിലുള്ള ഡയറിക്കുറിപ്പുകളായി കണ്ടെടുക്കപ്പെട്ടിരുന്നു. ഏകദേശം 30,000 പേജുകളെടുത്താണ് ഗീബൽസ് അനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്.
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനും, സുപ്രസിദ്ധ ചരിത്രകാരനുമായ പീറ്റർ ലോങ്‌റിച്ച് എഴുതിയ 912 പേജുള്ള ജീവചരിത്രത്തിൽ ഗീബൽസിന്റെ മുപ്പതു വർഷത്തെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Joseph Goebbels: Biography, Peter Longerich).
ഹിറ്റ്ലറുടെ പ്രൊപ്പഗാണ്ടാ ചീഫ് ആയിരുന്ന ഗീബൽസ് ഒരു തികഞ്ഞ വികാരജീവിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് അന്ന് കണ്ടെടുക്കപ്പെട്ടത്. "അവളിലേക്ക് എത്ര ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ എനിക്കായി? അവളെ എത്രമേൽ അടുത്തറിയാൻ എനിക്ക് സാധിച്ചു?" ഗീബൽസ് തന്റെ ആദ്യകാല പ്രണയങ്ങളിലൊന്നിനെപ്പറ്റി ഇങ്ങനെ കുറിക്കുന്നു,
ഹിറ്റ്ലറിന് വേണ്ടി പ്രചാരണം നടത്തുന്നതിനായി സ്വന്തമായി ഒരു ഫിലിംസ് ഡിവിഷൻ ഉണ്ടായിരുന്നു. അവിടെ ഹിറ്റ്ലറുടെ ഭരണത്തിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള ലഘുചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. അവയിലേക്ക് സ്ത്രീകളെ കാസ്റ്റ് ചെയ്തിരുന്നത് ഗീബൽസ് നേരിട്ടായിരുന്നു. ആ ഓഡിഷനുകളെ തന്റെ ലൈംഗികദാഹം തീർക്കുന്നതിനുള്ള അവസരാമായി ഗീബൽസ് മാറ്റിയെടുത്തു. സിനിമയിൽ മുഖം കാണിക്കാൻ മോഹിച്ചുനടന്ന പല ജർമൻ യുവതികളും ഗീബൽസിനോട് പല വിട്ടുവീഴ്ചകളും ചെയ്യാൻ തയ്യാറായി.
പതിവിനു വിരുദ്ധമായി ലോങ്‌റിച്ചിന്റെ ജീവചരിത്രത്തിൽ യഥാർത്ഥ ഗീബൽസിന്റെ ജീവിതമാണ് പകർത്തപ്പെട്ടിരിക്കുന്നത്. ഗീബൽസിസിൽ ആദ്യമായി കാമമുദിക്കുന്നത്, അദ്ദേഹത്തിന്റെ പതിനാറാം വയസിൽ, സഹപാഠിയുടെ രണ്ടാനമ്മയെ കണ്ടപ്പോഴായിരുന്നു. "എന്നിലെ കാമദേവൻ ഉണർന്നു" എന്നാണ് 1912ലെ ഡയറിയിൽ കുറിച്ചത്. ഗീബൽസിന്റെ ലൈംഗിക കാമനകളിൽ അന്ന് നിറഞ്ഞുനിന്നവരൊക്കെയും പ്രായത്തിൽ മുതിർന്ന സ്ത്രീകളായിരുന്നു. എന്നാൽ, ഗീബൽസിന്റെ മനസിൽത്തന്നെ ഒടുങ്ങാനായിരുന്നു ആ പ്രണയങ്ങൾക്കൊക്കെയും യോഗം.
രണ്ടുവർഷത്തിനുള്ളിൽ ഗീബൽസ് തന്റെ കാസനോവ ജീവിതത്തിന് തുടക്കം കുറിച്ചു. കൈസറിനു വേണ്ടി ജർമനിയിലെ ഓരോ യുവാവും പ്രാണൻ ത്യജിക്കാൻ തയ്യാറായി യുദ്ധമുഖത്തേക്ക് മാർച്ചുചെയ്യുന്ന കാലമായിരുന്നു അത്. മനസിൽ പോരാട്ടവീര്യം ഗീബൽസിനുമുണ്ടായിരുന്നു എങ്കിലും, വലതുകാലിലെ മുടന്തു കാരണം ഒരിക്കലും യുദ്ധമുഖത്തുപോയി പോരാടാൻ തനിക്ക് അവസരം കിട്ടില്ല എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ആ നഷ്ടബോധത്തിൽ അങ്ങനെ ഇരിക്കുന്ന നേരത്താണ് ലെനാ ക്രെയ്‌ജ് എന്ന ആദ്യകാമുകിയെ ഗീബൽസ് പരിചയപ്പെടുന്നത്. പരിചയം പ്രേമമായി പൂത്തുതളിർത്തു. "ഗാർഡൻ സ്ട്രീറ്റിലെ ആദ്യചുംബനം..." ഗീബൽസ് ഡയറിയിൽ കുറിച്ചു, "രാത്രി ഏറെ വൈകി, കൈസർ പാർക്കിൽ വെച്ച് ഞാനവളുടെ മാറത്ത് ചുംബിച്ചു. ഒരു പ്രണയിനിയാകുന്നതിലെ പരമാനന്ദം അന്നാദ്യമായി അവളുമറിഞ്ഞു."
1917 -ൽ ബോണിലെ പഠനകാലത്ത് സഹോദരിമാരായ ലെയ്‌ലിനെയും ആഗ്നസിനെയും ഒരേസമയം വശീകരിച്ചെടുക്കുന്ന തിരക്കിൽ ആദ്യപ്രണയമായ ലെനയെ ഗീബൽസ് സൗകര്യപൂർവം മറന്നു. ഫ്രീബേർഗിലേക്ക് ചേക്കേറിയപ്പോൾ, അംകാ സ്റ്റാലേം എന്ന, 'ജീവിതത്തിൽ ഏറ്റവും സുഖം തന്നിട്ടുളളവൾ' എന്ന് ഗീബൽസ് വിശേഷിപ്പിച്ചിട്ടുള്ള കാമുകിയുമായി അടുക്കുന്നു. ഫ്രീബേർഗ്‌ വിട്ട് ജന്മനാടായ റെയ്റ്റിൽ എത്തിയപ്പോൾ അവിടെവെച്ച് പരിചയപ്പെട്ട എൽസെ യാങ്കെ എന്ന സ്‌കൂൾ ടീച്ചറുമായി ഒരു പരിശുദ്ധപ്രേമം. ഗീബൽസിനെ തന്റെ ദേഹത്ത് സ്പർശിക്കാൻ വിട്ടില്ല അവർ.
നാസിരാഷ്ട്രീയത്തിന്റെ അധികാര ശ്രേണികളിലൂടെ ഉറച്ച കാൽവെപ്പുകളിലൂടെ കയറിക്കൊണ്ടിരുന്നപ്പോൾ, അതിനൊപ്പിച്ച് ഗീബൽസിൽ കാമാസക്തിയും അധികരിച്ചുവന്നു. ഹിറ്റ്ലറുടെ ജർമനി അധികാരം സ്ഥാപിച്ച രാജ്യങ്ങളിൽ നിന്നെല്ലാം തന്റെ കാമപൂർത്തിക്കുള്ള ബന്ധങ്ങൾ ഗീബൽസും സ്ഥാപിച്ചു. തന്റെ ജീവിതം പങ്കുവെക്കാനുള്ള ആളെ ഗീബൽസ് കാണുന്നത് ഒരു നാസിപാർട്ടി റാലിയിൽ വെച്ചാണ്. മാഗ്‌ദ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. ബി.എം.ഡബ്ല്യു കുടുംബത്തിലേക്ക് വിവാഹിതയായി വന്ന്, വിവാഹമോചനവും കഴിഞ്ഞ് നിൽക്കുന്ന കാലമായിരുന്നു മാഗ്‌ദക്കത്. ആദ്യദർശനത്തിൽ തന്നെ ഉടലെടുത്ത പ്രണയം അത് ഒരു രാത്രി ഒന്നിച്ചു ചെലവിടുന്നതിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിച്ചു.. അന്ന് കിടന്നുറങ്ങുംമുമ്പ്, ആ താളിൽ തന്നെ മാഗ്‌ദയുടെ പേരെഴുതി അതിനുനേരെ ഒന്ന് എന്ന അക്കം കുറിച്ചിട്ടു ഗീബൽസ്. ബന്ധപ്പെടുന്ന സ്ത്രീയുടെ പേരിനുനേർക്ക് അത് എത്രാമത്തെ ബന്ധപ്പെടലാണ് എന്ന് ഡയറിയിൽ കുറിച്ചുവെക്കുക. അത്, അയാളുടെ പതിവായിരുന്നു.
1931 -ൽ മാഗ്‌ദയെ വിവാഹം കഴിച്ചെങ്കിലും ഗീബൽസ് തന്റെ പതിവ് തുടർന്നു കൊണ്ടെയിരുന്നു. ഹിറ്റ്ലർ ഭരണകൂടത്തിലെ പ്രൊപ്പഗാണ്ടാ മിനിസ്ട്രിയുടെ തലവൻ എന്ന നിലക്ക്, എല്ലാ വാർത്താവിനിമയമാധ്യമങ്ങളും -റേഡിയോ, പത്രങ്ങൾ, പുസ്തകങ്ങൾ, സിനിമ, മറ്റു കലാരൂപങ്ങൾ അങ്ങനെ എല്ലാം തന്നെ ഗീബൽസിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. അതൊക്കെയും തന്റെ ആഗ്രഹപൂർത്തികൾക്കുവേണ്ടി അയാൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി.
എല്ലാ പ്രൊപ്പഗാണ്ടാ സിനിമകളുടെയും സംവിധാനം ഗീബൽസ് തന്നെയായിരുന്നു. അത് വലിയൊരു കാസ്റ്റിങ്ങ് കൗച്ചിനുള്ള ലൈസൻസായിരുന്നു അയാൾക്ക്. തന്റെ ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് വിവരം സമയാസമയത്ത് കിട്ടിയിട്ടും ഒക്കെ സഹിച്ചും ക്ഷമിച്ചും ഒരക്ഷരം മിണ്ടാതെ മാഗ്‌ദ പിടിച്ചുനിന്നു. ചെക്ക് നടി ലിദാ ബാറോവയുമായുള്ള ബന്ധത്തിലൊഴിച്ച് മറ്റൊരിക്കലും അവർ ഭർത്താവിനോട് ഒന്നും ചോദിച്ചില്ല. ലിദക്കു വേണ്ടി മാഗ്‌ദയെ ഉപേക്ഷിക്കാൻ പോലും തയ്യാറായിരുന്നു ഗീബൽസ് അന്ന്. ഒടുവിൽ ആ ദാമ്പത്യം തകരുമെന്നായപ്പോഴാണ് ഹിറ്റ്‌ലർ തന്നെ നേരിട്ടിടപെടുന്നത്. ലിദയുടെ സ്ലാവിക് പാരമ്പര്യമാണ് ഹിറ്റ്‌ലറെ അലട്ടിയിരുന്നത്. വംശീയമായി നാസികളേക്കാൾ ഏറെ താഴെയാണ് സ്ലാവുകൾ എന്ന് മനസ്സിലുറപ്പിച്ചിരുന്ന ഹിറ്റ്‌ലർ ആ ബന്ധത്തെ ശക്തമായി എതിർത്തു. ഗാബൽസിനെ കടുത്ത ഭാഷയിൽ ശകാരിച്ച ഹിറ്റ്‌ലർ, ഇനി മേലാൽ ബാറോവയെ കാണാൻ ശ്രമിച്ചാൽ ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി. അതോടെ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു ഗീബൽസിന്. തന്നെ വഞ്ചിച്ച ഗീബൽസിനോടുള്ള പ്രതികാരം മാഗ്‌ദ വീട്ടുന്നത് അയാളുടെ ഡെപ്യൂട്ടിയായ കാൾ ഹാങ്കെയുമായി പ്രണയബന്ധം സ്ഥാപിച്ചുകൊണ്ടാണ്.
ഗീബൽസും മാഗ്‌ദയും ഒരുപോലെ ഹിറ്റ്‌ലർ ആരാധകരായിരുന്നു. സോവിയറ്റ് യൂണിയന്റെ റെഡ് ആർമി ബെർലിനിലേക്ക് അടുത്തടുത്ത് വന്നതോടെ ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചു. ജീവനൊടുക്കുന്നതിന്റെ തലേന്നായിരുന്നു ഹിറ്റ്ലറുടെ വിവാഹം. വധു, ഏറെക്കാലമായി 'ലിവ് ഇൻ' റിലേഷൻഷിപ്പിൽ ആയിരുന്ന ഇവാ ബ്രൗൺ. വിവാഹം കഴിഞ്ഞ്, ഒരു രാത്രി ഒന്നിച്ചുകഴിഞ്ഞശേഷം അടുത്ത പകൽ, അതായത് 1945 ഏപ്രിൽ 30 -ന് അവരിരുവരും ആത്മഹത്യ ചെയ്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത്, മരണത്തിലും ഗീബൽസും മാഗ്‍ദയും ഹിറ്റ്‍ലറുടെ വഴി പിന്തുടർന്നു. തന്റെ ആറു മക്കൾക്കും H-ൽ തുടങ്ങുന്ന പേരുകളിട്ടിരുന്ന മാഗ്‌ദ തന്നെയാണ് അവരെ മയക്കിക്കിടത്തി, സയനൈഡ് കൊടുത്ത് കൊല്ലാനും മുൻകൈയെടുത്തത്. അതിനു ശേഷം വിഷം കഴിപ്പിച്ച്, മാഗ്‌ദക്ക് നേരെ വെടിയുതിർത്ത ശേഷം, സ്വന്തം തലക്ക് വെടിവെച്ച് മരിക്കുകയായിരുന്നു ഗീബൽസ്.

No comments:

Post a Comment