മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

27.9.19

ആത്മാവ്

ആത്മാവ് എങ്ങനെയാണ് ശരീരം വെടിയുന്നതെന്ന്

ആത്മാവ് എങ്ങനെയാണ് ശരീരം വെടിയുന്നതെന്ന് അറിയാമോ? ഉത്തരവുമായി     ഗരുഡപുരാണം                                                                                                                                                   ഹൈന്ദവ വിശ്വാസ പ്രകാരം കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു എന്നാണ് വിശ്വാസം.

മരണം എന്ന സത്യത്തെ ആര്‍ക്കും നിഷേധിക്കാൻ സാധിക്കില്ല. സ്വർഗം, നരഗം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി വിശ്വസിക്കുന്നവരുണ്ട്. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വര്‍ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരഗത്തിലേക്കും പോകുമെന്നാണ് പുരാണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിര്‍ത്തിയാണ് കര്‍മ്മഫലം നാം അനുഭവിക്കുമെന്ന് പറയുന്നത്. എന്നാൽ എങ്ങനെയാണ് യമലോകത്തിലേക്ക് നമ്മുടെ ആത്മാവ് എത്തുന്നത്?. എങ്ങനെയാണ് നാം മരിക്കുന്നത്, എന്താണ് മരണവിളി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ ഗരുഡപുരാണത്തിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മരണ സംഭവിക്കുന്ന നിമിഷത്തെ കുറിച്ച് ഗരുഡപുരാണം പറയുന്നത് ഇങ്ങനെ; മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളിൽ സമീപത്ത് നിൽക്കുന്നവരോട് ഒരു വാക്ക് പറയണം എന്ന് നാം ആഗ്രഹിക്കുമെങ്കിലും സാധിക്കില്ല. ഉടൻ തന്നെ ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് നാശം സംഭവിക്കും. ഇങ്ങനെ ചലനശക്തി നഷ്ടപ്പെടും. ഇതേത്തുടര്‍ന്ന് ഉമിനീര്‍ തുള്ളിയായി കവിളിലൂടെ ഒഴുകും ഇങ്ങനെയാണ് മരണത്തിൻ്റെ ആദ്യ നിമിഷങ്ങൾ. മരണത്തിലേക്കുള്ള നിമിഷങ്ങൾ പാപം ചെയ്തവര്‍ക്ക് നേര്‍വിപരീതമാകുമെന്നും ഗരുഡപുരാണം ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ഘട്ടത്തിലാണ് രൂപമില്ലാത്ത യമദൂതന്മാര്‍ എത്തുന്നത്. ഇവരെ മരണശയ്യയിലുള്ള വ്യക്തിക്ക് കാണാൻ സാധിക്കും. ഇദ്ദേഹത്തിൻ്റെ ഭാവവ്യത്യാസങ്ങളിലൂടെ യമദൂതന്മാരുടെ സാന്നിധ്യം സമീപം നിൽക്കുന്നവര്‍ക്ക് തിരിച്ചറിയാനാകുമെന്നും പുരാണത്തിൽ പറയുന്നു.

ആത്മാവിനെ യമലോകത്തേക്ക് കൂട്ടുകകൊണ്ട് പോകുക എന്നതാണ് യമദൂതന്മാരുടെ ആഗമന ഉദ്ദേശം. ഈ സമയം ആത്മാവ് വളരെ ഉച്ചത്തിൽ കരയുമെങ്കിലും യമദൂതന്മാര്‍ ദയ കാണിക്കില്ലെന്ന് ഗരുഡപുരാണം വിവരിക്കുന്നു. യമലോകത്തേക്കുള്ള യാത്രയിലാണ് ജന്മത്തിലെ നല്ലതും മോശവുമായ പ്രവര്‍ത്തികള്‍ ഓര്‍മ്മിക്കുന്നത്. ഈ യാത്രയിൽ യമദൂതന്മാരിൽ നിന്ന് മര്‍ദ്ദനം നേരിടേണ്ടിവരുമെന്നും പുരാണത്തിൽ പറയുന്നു.

നിലത്ത് സ്പര്‍ശിക്കാൻ സാധിക്കാതെ ജ്വലിച്ചുനിൽക്കുന്ന രൂപം എന്നാണ് ആത്മാവിനെ കുറിച്ച് ഗരുഡപുരാണം വിവരിക്കുന്നത്. ആദ്യം ആത്മാവ് യമലോകത്തിലെ തൻ്റെ സ്ഥാനത്തേക്കാണ് എത്തുന്നത്. ഇതിന് ശേഷമായിരിക്കും യമരാജാവുമായി കണ്ടുമുട്ടുന്നത്. ഈ കുടിക്കാഴ്ചയിലാണ് ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള അനുമതി ലഭിക്കുന്നത്. തൻ്റെ ശരീരത്തിലേക്കു തിരികെ പോകണമെന്ന് ആത്മാവ് അപേക്ഷിക്കുമെങ്കിലും ഇതിന് യമദൂതന്മാര്‍ അനുമതി നൽകില്ലെന്നും പുരാണത്തിൽ പറയുന്നു.

മരണസമയത്തെ പൂജകള്‍ നടത്തിയാൽ മാത്രമേ ആത്മാവിന് ശാന്തികിട്ടുകയുള്ളൂവെന്നും 10 ദിവസം പൂജകള്‍ തുടരണമെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു.

Disclaimer: ജ്യോതിഷം പ്രമേയമായി ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്‍ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു 

No comments:

Post a Comment