"All the paths of glory, lead but to the grave" (മുഴുവൻ മഹത്വങ്ങളുടെയും വഴികൾ ശവപ്പറമ്പിൽ ഒടുങ്ങുന്നു) എന്ന, ആംഗലേയ കവി Thomas Gray യുടെ കവിതാ ശകലം ഇപ്പോൾ ഓർമിച്ചത്, ആരാലും ശ്രദ്ധിക്കപ്പെടാത്ത രീതിയിലുള്ള, പ്രേംനസീറിന്റെ ശവകുടീരത്തിന്റെ ചിത്രം കണ്ടപ്പോഴാണ്..
മരണക്കിടക്കയിൽ വെച്ച്,
അന്ത്യകൂദാശ സ്വീകരിക്കുന്നതിനിടയിൽ, വൈദികൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ബൈബിൾ നിർത്തി, പകരം ദസ്തയേവ്സ്കിയുടെ "കുറ്റവും ശിക്ഷ"യും വായിക്കാൻ പറഞ്ഞു ടോൾസ്റ്റോയ് എന്നൊരു കഥയുണ്ട്..
അന്ത്യകൂദാശ സ്വീകരിക്കുന്നതിനിടയിൽ, വൈദികൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ബൈബിൾ നിർത്തി, പകരം ദസ്തയേവ്സ്കിയുടെ "കുറ്റവും ശിക്ഷ"യും വായിക്കാൻ പറഞ്ഞു ടോൾസ്റ്റോയ് എന്നൊരു കഥയുണ്ട്..
ഒരു മനുഷ്യന് എത്രയടി വേണം എന്ന ടോൾസ്റ്റോയിയുടെ ചോദ്യം കേട്ടിട്ടുണ്ടോ? ആ ചോദ്യത്തിന്റെ ഉത്തരമായ ആറടിമണ്ണിന്, ജാതിയോ മതമോ അധികാരമോ പണമോ അഹങ്കാരമോ ഒന്നും ബാധകമല്ലല്ലോ, സ്നേഹിതാ..
മരണശേഷം, ആർക്കും ഒന്നും കൂടെക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ്, അത് ചുറ്റുമുള്ളവർ മനസ്സിലാക്കണം എന്ന് നിർബന്ധം പിടിച്ച്, തന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ കൈകൾ ശവപ്പെട്ടിക്ക് പുറത്തിട്ട് വേണം എന്ന് ശാഠ്യം പിടിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ സന്ദേശം ഇതിനോട് ചേർത്ത് വായിക്കുക..
ആരും ഒന്നും സ്വന്തമാക്കുന്നില്ല.. കുറച്ച് നാൾ കാവൽക്കാരായി തുടരുന്നു എന്ന് മാത്രം..
Efthikar Ahamed B.
Efthikar Ahamed B.
No comments:
Post a Comment