മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

27.9.19

വീരപ്പൻ





കാട്ടുരാജാവ് വീരപ്പന്റ ഘാതകൻ മലയാളി വിജയകുമാർ IPS

      ഹായ് ഞാൻ ഷെബീർഖയ്യൂം, ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് കാട്ടു കള്ളൻ വീരപ്പന്റെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

      മൂന്ന് പതിറ്റാണ്ടുകളായി തമിഴ്നാട് കർണ്ണാടക സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തിയ വീരപ്പൻ യുഗത്തിന് അന്ത്യ കുറിച്ചത് K വിജയകുമാർ എന്ന മലയാളിയായ പോലീസ് ഓഫീസർ ആണന്നത് എത്ര പേർക്ക് അറിയാം..
      തമിഴ് നാടിന്റെ പ്രത്യേക ദൗത്യസേന തലവനായ വിജയകുമാറിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു വീരപ്പൻ വധത്തിന് പിന്നിൽ.
        ആർക്കും പിടികൊടുക്കാതെ സത്യമംഗലം കാടുകളിലെ സ്വയം പ്രഖ്യാപിത ചന്ദന രാജാവ് ആയ വീരപ്പൻ നടത്തിയ രാജ്യദ്രോഹ കുറ്റങ്ങൾ വളരെ ഏറെയാണ് വനസമ്പത്ത് നശിപ്പിക്കുക, വന്യമൃഗങ്ങളെ വേട്ടയാടുക , ഗവൺമെൻറുകൾക്കെതിരെ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളായിരുന്നു അതിൽ പ്രധാനം.            ഇങ്ങിനെയൊക്കെ ആണയിലും വീരപ്പനെ പോയിട്ട് ആളുടെ നിഴലിനെ പോലും സ്പർശിക്കുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
അങ്ങിനെ ബാലികേറാമലയായ വീരപ്പനെ വധിച്ചത് മലയാള മണ്ണിൽ വേരുള്ള വിജയകുമാർ lPS ആയിരുന്നു എന്നതിൽ നമ്മുക്ക് അഭിമാനിക്കാം.
            വീരപ്പൻ വസിച്ചിരുന്ന കാടുകളിൽ ചെന്ന് വീരപ്പനെ പിടിക്കുക എന്നത് അസാധ്യമായിരുന്നു.
"ഇര തേടി വെരുന്ന കെണി തേടി വരില്ലാ" എന്ന പുലിമരുകൻ സിനിമാ ഡയലോഗിനെ അനുസ്മരിക്കും വിധമായിരുന്നു വിജയകുമാർ ആ കൃത്യത്തിന് തന്ത്രങ്ങൾ മെനഞ്ഞതും ദക്ഷിണേന്ത്യൻ ഗവൺമെന്റുകളുടെ തലവേദന മാറ്റിയതും.
       ഓപ്പറേഷൻ കൊക്കൂൺ എന്ന പേരുള്ള  അതിവിദഗ്ദരുടെ  ടീമിന്റെ ബുദ്ധികേന്ദ്രമായ വിജയകുമാറിനും സഹായിയായ ചെന്താമര കണ്ണനും വിജയകുമാറിന്റെ ഡ്രൈവർക്കും അല്ലാതെ വേറേ ആർക്കും തന്നെ അറിയില്ലായിരുന്നു വീരപ്പനെയാണ് തങ്ങൾ വധിക്കുവാൻ പോവുന്നത് എന്ന്.

        1990 കളിലാണ് വീരപ്പനെ പിടികൂടുന്നതിന് കർണ്ണാടക തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ഭൗത്യസേനകൾക്ക് രൂപം നൽകുന്നത്. ഓരോ മാസവും 11-കോടിയോളം രൂപയാണ് ഇരു സർക്കാരുകളും ചേർന്ന് വീരപ്പനെ പിടിക്കുന്നതിന് വേണ്ടി ചിലവഴിച്ചിരുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.
  ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പന് വേണ്ടി ഇരുഭരണകൂടങ്ങളും നടത്തിയിരുന്നത്.
     മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രൊട്ടക്ഷൻ ഫോഴ്സിലെ അംഗവും  പിന്നീട് ജയലളിതയുടെ പേഴ്സണൽ സെക്രട്ടറിയും   ആയിരുന്നു വിജയകുമാർ.
       അന്നത്തെ കാലത്ത് വീരപ്പനെ പിടികൂടാനുള്ള ദൗത്യ സേനാ തലവൻ വാൾട്ടർ ദേവാരാമിന്റ കൂടെയും 1993 ൽ ഒരു മാസകലം ജോലി ചെയ്തിരുന്നു. പിന്നീട് 2001- ലും ദേവരാമിന്റ കീഴിൽ ജോലി ചെയ്തിരുന്നു. ഇക്കുറി ദേവരാമും ആയ തർക്കം കാരണം  മൂന്ന് മാസത്തിനുള്ളിൽ തന്നെ ജയലളിത വിജയകുമാറിനെ തിരിച്ച് വിളിക്കുകയും ചെന്നൈ പോലീസ് കമ്മീഷണർ ആയി നിയമിക്കുകയും ചെയ്തു. 
        പോലീസ് കമ്മീഷണർ ആയതോട് കൂടി ചെന്നൈ ഗുണ്ടകൾക്ക് പേടി സ്വപനം  ആയി ഈ IPS -കാരൻ,
     ചെന്നൈ നഗരത്തെ വിറപ്പിച്ച അന്നത്തെ കുപ്രസിദ്ധ ഗുണ്ടകളായ രണ്ട് സമുദായിക നേതാക്കൻമാരെ  വധിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു,  .ഇത് മുഖ്യമന്ത്രിയായ ജയലളിതക്ക് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തു.   ഈ സംഭവം നടന്നത് വാൾട്ടർ ദേവരാം വിരമിച്ച സമയങ്ങളിലായിരുന്നു. 
         ജയലളിത തന്റെ സാമുദായിക വിവാദം തണുപ്പിക്കുന്നതിന് വേണ്ടി  2004 ഫെബ്രവരിയിൽ  വിജയകുമാറിനെ കമ്മീഷണർ സ്ഥാനത്ത് നിന്നും വീർപ്പൻ ദൗത്യസേനയുടെ തലവനാക്കി (ദേവാ രാമിന്റെ ) സ്ഥാനത്തേക്ക്  നിയോഗിക്കുകയും ചെയ്തു.
     ഈ  ദൗത്യ സേനയുടെ SP ആയിരുന്ന  ചെന്താമര കണ്ണൻ വിജയകുമാറിന് വലിയ ഒരു സഹായകരമായിരുന്നു.
         ചെന്താമരകണ്ണൻ വളരെ വർഷമായി വീരപ്പനെതിരെ സമാന്തര സംഘങ്ങൾക്ക് രൂപം നൽകയിരുന്നു. ഈ സംഘങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ചതും വിജയകുമാറിന് വീരപ്പൻ വധത്തിന് ഒരു വഴിതിരിവായി മാറിയിരുന്നു.
         ഇങ്ങിനെയൊക്കെയാണങ്കിലും ആധുനിക സാങ്കേതിക സംവിധാനങ്ങൾ  ഇല്ലാതെ ഘനീഭവിച്ച് പോയ ഈ ദൗത്യസംഘത്തിന് ജയലളിതയുടെ വലംകൈ ആയ വിജയകുമാറിന്റെ വരവ് വലിയ ഒരു ആശ്വസകരമായി ... ഫണ്ടുകൾ ആവോളം ലഭിച്ചു വിജയകുമാർ വഴി ..അതും കുടാതെ കാടിനുള്ളിൽ മനുഷ്യരുടെ ചെറിയ ചലനങ്ങൾ പോലും തിരിച്ചറിയുന്ന സംവിധാനങ്ങളും കാടിനുള്ളിൽ നിന്നും പുറത്തുള്ളവരോട് സംസാരിക്കുന്നതിനും ഉള്ള പ്രത്യേക സംവിധാനങ്ങളും ഇസ്രായേലിൽ നിന്നും ഇറക്കുമതി ചെയ്യുവാനും സാധിച്ചു.  ഈ ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച്  കാടിനുള്ളിൽ താമസം ആക്കിയ വിരപ്പന് അറിവില്ലാതിരുന്നതും ദൗത്യസേനാംഗങ്ങൾക്ക് വലിയ സഹായകരമായി.
        ദൗത്യ സേനാംഗങ്ങളിലെ രണ്ട് ഉദ്യേഗസ്ഥർ  ആയ  മുരുകേഷനും വെള്ളത്തു റൈയും വീരപ്പൻ അനുയായികളിൽ ഒരാളാകാൻ കഴിഞ്ഞതും അതിനുള്ളിൽ നിന്നും ദൗത്യസേനക്ക് വിവരങ്ങൾ കിട്ടിയിരുന്നതും സേനക്ക് ഒരു മുതൽ കൂട്ടായി ...
         ഇങ്ങിനെയൊക്കെ ആണങ്കിലും കഥയുടെ ക്ലൈമാക്സിലേക്ക് വഴി തിരിവായത് വീരപ്പന്റെ അനുയായി ആയ കനകരാജിനെ സേനക്ക് കിട്ടിയതിന് ശേഷം ആയിരുന്നു.
   കനകരാജിനെ ദൗത്യസേന നിരന്തരമായി പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു. ഈ പ്രേലോഭനങ്ങളിലും ഭീഷണികളിലും കനകരാജ് വീണു.
      വീരപ്പന്റെ ആയുധശേഖരങ്ങളുടെ വിവരങ്ങൾ അറിയാവുന്ന മൂന്ന് പേരിൽ ഒരാളായിരുന്നു  ഈ കനകരാജ്. മറ്റു രണ്ടു പേരുമായുള്ള വീരപ്പന്റെ ബന്ധം വിദഗ്ദമായി വീജയകുമാർ വിഛേദിച്ചിരുന്നു. ഇത് കാര്യങ്ങൾ കുറച്ച് എളുപ്പത്തിലാക്കി.
         പക്ഷേ ഈ വിവരങ്ങളെക്കാളും വലിയ സഹായകരമായത് അല്ലങ്കിൽ വീരപ്പന് വിനയായത്  ആളുടെ അസുഖമായിരുന്നു. 
      കാട്ടിലെ സ്ഥിര വാസം വീരപ്പനെ ഒരു ആസ്മാ രോഗിയാക്കി, അതുപോലെ തന്നെ കണ്ണുകളെ ബാധിച്ച തിമിരവും ..വീരപ്പന് ചികിത്സ അത്യാവിശ്യമായി വന്ന ഈ സമയത്താണ് ദൗത്യസേന കനകരാജിനെ ശരിക്കും മുതലെടുത്തത്  വീരപ്പന് നാട്ടിൽ വന്ന് ചികിത്സിച്ച് പോവുന്നതിനുള്ള ആംബുലൻസ് ഏർപ്പാടാക്കുന്നതിന് കനകരാജിനെയാണ് വീരപ്പൻ ഏൽപ്പിച്ചത്.
     താൻ ധർമ്മപുരിയിലെ ഡോക്ടറെ കാണുവാൻ വരുന്നുണ്ട് എന്ന് കനുരാജിനോട് വാക്കു പറയുകയും ആംബുലൻസ് അയക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.

           ഈ വിവരം ദൗത്യസേനക്ക്    കിട്ടുകയും ഈ അവസരം ഒരിക്കലും പാഴാകാതിരിക്കുവാൻ  അത് ഗുണിച്ചും ഹരിച്ചും കൂട്ടിയും അവർ ഒരു മാസ്റ്റർ പ്ലാനിങ്ങിലെത്തുകയും ചെയ്തു. 

      സംഭവ ദിവസം സേന തന്നെ അറേഞ്ച് ചെയ്ത  ആംബുലൻസ് ആയിരുന്നു വീരപ്പന് വേണ്ടി കാടിനകത്തേക്ക് പോയത്. അതിൽ ഡ്രൈവർ ആയി വിജയകുമാറിന്റെ ശരവണൻ എന്ന ഡ്രൈവർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
       
    തന്റെടുത്ത് വരുന്ന ഡ്രൈവർ കനകരാജ് അയച്ച ആൾതന്നെ എന്ന് ഉറപ്പിക്കാൻ ഒരു പേപ്പർ കഷണം രണ്ടായി ആക്കി ഒന്ന് വീരപ്പനും രണ്ടാമത്തെ ക്ഷണം ഡ്രൈവറുടെ കൈയിൽ  കൊടുത്തയക്കുവാനും നിർദേശം ഉണ്ടായിരുന്നു കനകരാജിന്.
   തൻമൂലം കനകരാജ് കൊടുത്തു വിട്ട പേപ്പർ കഷണം  വീരപ്പൻ ഒത്തു നോക്കുകയും യാതൊരു സംശയം കൂടാതെ ആംബുലൻസിൽ ധർമ്മപുരിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
    ഇര തേടിയെത്തുന്ന മൃഗത്തെ അങ്ങിനെ   കെണിതേടി വരുത്തി ....K വിജയകുമാർ എന്ന lPS കാരൻ
       അങ്ങിനെ നാട്ടിൽ എത്തിയ ആംബുലൻസിനെ മുൻ നിശ്ചയിച്ച പ്രകാരം  ഒരു റെയിൽവേ ഗേറ്റിൽ കുടുക്കി... ആംബുലൻസ് നിർത്തിയ ഉടൻ ഇറങ്ങി ഓടാനായിരുന്നു തന്റെ ഡ്രൈവർ ആയ ശരവണന് കിട്ടിയ നിർദ്ധേശം അത് ഭംഗിയായി ശരവണൻ നിറവേറ്റി ..
    ശരവണൻ ഓടിയ ഉടൻ ആംബുലൻസിന് ചുറ്റും നിലയുറപ്പിച്ച വിജയകുമാറും ചെന്താമര കണ്ണനും ബാക്കിയുള്ള സേനാംഗങ്ങളും ആംബുലൻസിന് നേരെ തുരുതുരാ നിറയെഴിച്ചു.....
     മിനുറ്റുകൾ നീണ്ടിരുന്നു ആ വെടിവെയ്പ്പ്  .... അതിനകത്തുണ്ടായിരുന്ന വീരപ്പനും സഹായി ഗോവിന്ധനും അടക്കം എല്ലാവരും ചലനമറ്റു കിടന്നു.
       വാഹനത്തിനകത്തുള്ളവരുടെ മരണം ഉറപ്പുവെരുത്തുവാൻ പരിശോധിച്ച   സേനാംഗങ്ങൾ ഞെട്ടി തരിച്ചുപോയി......
       തങ്ങൾ നിറയെഴിച്ചത് വീർപ്പൻ എന്ന കാട്ടുരാജാവിന്റെ നേരെയാണന്ന് അപ്പോൾ മാത്രമാണ് അവർ  അറിയുന്നത് .
      അങ്ങിനെ മൂന്ന് പതിറ്റാണ്ടുകൾ കാട് ഭരിച്ച വീരപ്പന്റെ അന്ത്യം യഥാർത്ഥത്യമായി ..

          വീരപ്പനെ വധിച്ചതോടു കൂടി മലയാളിയായ വിജയകുമാർ തമിഴ്നാട് കർണ്ണാടകയിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഹീറോ ആയി ....വെറും ഹീറോ അല്ല വീരപ്പന്റെ ഘാതകൻ എന്ന ഹീറോ .....
       

(കടപ്പാട് :ഒരു വീഡിയോ വിവർത്തനം )

No comments:

Post a Comment