മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

20.1.20

PREM NAZIR,

"All the paths of glory, lead but to the grave" (മുഴുവൻ മഹത്വങ്ങളുടെയും വഴികൾ ശവപ്പറമ്പിൽ ഒടുങ്ങുന്നു) എന്ന, ആംഗലേയ കവി Thomas Gray യുടെ കവിതാ ശകലം ഇപ്പോൾ ഓർമിച്ചത്, ആരാലും ശ്രദ്ധിക്കപ്പെടാത്ത രീതിയിലുള്ള, പ്രേംനസീറിന്റെ ശവകുടീരത്തിന്റെ ചിത്രം കണ്ടപ്പോഴാണ്..
മരണക്കിടക്കയിൽ വെച്ച്,
അന്ത്യകൂദാശ സ്വീകരിക്കുന്നതിനിടയിൽ, വൈദികൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ബൈബിൾ നിർത്തി, പകരം ദസ്തയേവ്സ്കിയുടെ "കുറ്റവും ശിക്ഷ"യും വായിക്കാൻ പറഞ്ഞു ടോൾസ്റ്റോയ് എന്നൊരു കഥയുണ്ട്..
ഒരു മനുഷ്യന് എത്രയടി വേണം എന്ന ടോൾസ്റ്റോയിയുടെ ചോദ്യം കേട്ടിട്ടുണ്ടോ? ആ ചോദ്യത്തിന്റെ ഉത്തരമായ ആറടിമണ്ണിന്, ജാതിയോ മതമോ അധികാരമോ പണമോ അഹങ്കാരമോ ഒന്നും ബാധകമല്ലല്ലോ, സ്നേഹിതാ..
മരണശേഷം, ആർക്കും ഒന്നും കൂടെക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ്, അത് ചുറ്റുമുള്ളവർ മനസ്സിലാക്കണം എന്ന് നിർബന്ധം പിടിച്ച്, തന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ കൈകൾ ശവപ്പെട്ടിക്ക് പുറത്തിട്ട് വേണം എന്ന് ശാഠ്യം പിടിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ സന്ദേശം ഇതിനോട് ചേർത്ത് വായിക്കുക..
ആരും ഒന്നും സ്വന്തമാക്കുന്നില്ല.. കുറച്ച് നാൾ കാവൽക്കാരായി തുടരുന്നു എന്ന് മാത്രം..
Efthikar Ahamed B.
അഭിപ്രായങ്ങള്‍
  • Sreedevi Pattambi ന്നാലും ഞാനും ന്റെ കെട്യോനും തട്ടാനും മാത്രം......
    1
  • Ravindran Pady R P തുളു പാട്ടുണ്ട്. ഞാൻ രസം - 45ൽ കൊടുത്തിട്ടുണ്ട്.
    1
  • Abdul Assis K P ഇത് പഴയ പോട്ടമല്ലേ..?
    1
  • Arif Manha എന്നാലും മർത്യൻ എല്ലാം തേജിക്കണം എന്ന പ്രമാണം മനുഷ്യന്റെ ലോകത്തിന് അതിന്റെ വൈവിധ്യങ്ങളെ തിരിച്ചറിയാനാവാത്ത വിധം നശ്യരവും മടുപ്പുളവാക്കുന്നതുമായിരിക്കും. വിനയത്തോടെ ഉള്ള അഭിലാഷം വേണം ഓരോ ജീവിതത്തിനും. ജീവൻ കൈവിടുന്നത് വരെ
    1
  • Ashik Varodan മാഷേ ഇതെനിക്ക് വേണം.... ഇത് ഞാൻ ഇങ്ങെടുക്കുവാ !
    3
  • Girija Pathekkara ഉം..... ഇത്രേള്ളു...
    1
  • Muhammed Mailanchikkal "Only the actions of the just
    Smell sweet and blossom in their dust"
    1
  • Muhammed Mailanchikkal Ennum undallo ?
  • Ahmedali Tc Heart touching lines
    1
  • Jayan Nambiar അത്രയെങ്കിലും ഉണ്ടല്ലോ മാഷെ
    1
  • Raveendran Kannankai മഹാന്മാരുടെ സ്മരണകൾ ഉയർത്തുന്നത് ശവക്കല്ലറകളല്ല. മറിച്ച് അവർ സമൂഹത്തിന് ചെയ്ത സത്ക്കർമ്മങ്ങൾ പിൻതലമുറകളിലൂടെ സ്മരിക്കപ്പെടുന്നതിലൂടെയാണ്. അങ്ങിനെ നോക്കുമ്പോൾ ഒരു കലാകാരൻ എന്ന നിലയിലും ഒരു മാന്യനായ വ്യക്തി എന്ന നിലയിലും നസീർ സാർ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.

    എങ്കിലും ആ കല്ലറയുടെ ചിത്രം എത്ര ലളിതമായി ജീവിതത്തിന്റെ അർത്ഥശൂന്യത വെളിവാക്കിത്തരുന്നു!
    1
  • 1
  • Liyakath Mattul Excellent.
    1
  • Muhammed Anas ബാഹുEfthikar- അഖിറം ലക്ഷ്യം വച്ച് ജീവിച്ചു മരിച്ച ഒരു പാട് അളുകൾ കേരളത്തിൽ തന്നെ ഉണ്ട്...... അവരെ കുറിച്ച് പേന ചലിപ്പിക്കാൻ ധൈര്യം കാണിക്കണം........ മരിച്ചിട്ടും മരിക്കാതെ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്നവർ......
    1
  • Ajayan Vengara ഇത്രയേ ഉള്ളൂ എന്ന ബോധം എല്ലാവർക്കും ഉണ്ടായാൽ ഇ ലോകം എന്നെ നന്നായേനെ....
    1
  • Suraj Palayat ഇവിടെ സമത്വമുണ്ട്.
    മുൻകൂട്ടി തയ്യാറാക്കി വെച്ചതാണ്.
    ആദ്യം വരുന്നവനെ സ്വീകരിക്കും.
    കൂടുതൽ കാണുക
    ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ
    1

No comments:

Post a Comment