##ജ്യേഷ്ഠന്റെ വിവാഹ ദിവസം അനുജന്‍ വാഹനാപകടത്തില്‍ മരിച്ചു, വിവാഹ ശേഷം വരനെയും ബന്ധുക്കളെയും വിവരമറിയിച്ചു
ജ്യേഷ്ഠന്റെ വിവാഹ ദിവസം അനുജന്‍ ദാരുണാന്ത്യം. വിവാഹദിവസം രാവിലെയുണ്ടായ വാഹനാപകടത്തിലാണ് അനുജന്‍ മരിച്ചത്. കൊല്ലം ഉമയനല്ലൂര്‍ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീര്‍ മന്‍സിലില്‍ നിസാമുദ്ദീന്റെ മകന്‍ നിജാസ്(20) ആണു മരിച്ചത്. ദേശീയ പാതയില്‍ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. നിജാസിനൊുപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ക്കു പരുക്കേറ്റു. ഇന്നലെയായിരുന്നു നിജാസിന്റെ സഹോദരന്‍ മുനീറിന്റെ വിവാഹം. തലേന്നു രാത്രി 11വരെ വിവാഹ സല്‍ക്കാരത്തിന് ഒപ്പമുണ്ടായിരുന്ന നിജാസ് സുഹൃത്തുക്കള്‍ക്കൊപ്പം ഉമയനല്ലൂര്‍ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്തു തെന്മലയ്ക്കു പോയതായിരുന്നു.
മടക്കയാത്രയില്‍ ഇവരുടെ കാറും ശബരിയില്‍ ചരക്കിറക്കിയ ശേഷം തിരികെ പോയ വാനും കൂട്ടിയിടിക്കുകയായിരുന്നു.
മേവറം സ്വദേശികളായ അനീഷ്(22), അമന്‍(20), റനീസ്(22), സെയ്ദാലി(23) എന്നിവര്‍ക്കാണു പരുക്കേറ്റത്. അപകടം നടന്ന് ഉടന്‍ തന്ന് അഞ്ച് പേരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിജാസ് മരിച്ചു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം ഇന്നലെ വൈകിട്ടോടെയാണ് വീട്ടുകാരെ മരണവിവരം അറിയിച്ചത്.
MM

No comments:
Post a Comment