പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം
പുറ്റിങ്ങൽ ദേവി ക്ഷേത്രം | |
ദിവസം | 2016 ഏപ്രിൽ 10 |
---|---|
സമയം | 03:30 |
സ്ഥലം | കൊല്ലം, കേരളം ഇന്ത്യ |
അത്യാഹിതങ്ങൾ | |
110 മരണം | |
300+ പരുക്ക് | |
വെടിക്കെട്ട് ദുരന്തം |
രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.[2]
അപകടശേഷം ക്ഷേത്ര പരിസരത്തു നിന്നും ശാർക്കര കുറുമണ്ടൽ ക്ഷേത്ര പരിസരത്തെ കാറുകളിൽ നിന്നും കണ്ടത്തെിയ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കൾ പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.[3]
അപകടകാരണം[തിരുത്തുക]
മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ ഇനിയും കത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു ഗുളിക കമ്പപ്പുരയിൽ വീണാണ് അപകടമുണ്ടായത്.[4]
മരണം[തിരുത്തുക]
അപകടത്തിൽ ആകെ 114 പേരാണ് മരണപ്പെട്ടത്. ഗുരുതരമായ പരുക്ക് പറ്റിയിരുന്ന രണ്ടാമത്തെ കരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രൻ ഏപ്രിൽ 13-ആം തിയതി മരണമടഞ്ഞു.[5]
നാശനഷ്ടം[തിരുത്തുക]
സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു.[6]
കോൺക്രീറ്റ് ബീമുകളും പില്ലറുകളും ജനക്കൂട്ടത്തിലേക്ക് വന്നു പതിച്ചു ശരീരത്തിൽ തുളച്ചു കയറി. കമ്പപ്പുരയുടെ കോൺക്രീറ്റ് പാളികൾ അര കിലോമീറ്ററോളം അകലെവരെ തെറിച്ചു വീണു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ വെടിക്കെട്ട് കാണാൻ നിലയുറപ്പിച്ചവർ സ്ഫോടനശക്തിയിൽ തെറിച്ച് നിലത്തുവീണു.
ഒരു കിലോമീറ്ററോളം അകലെ പരവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളുടെ മേൽ കോൺക്രീറ്റ് പാളി പതിച്ച് ഒരു യുവാവും ഒപ്പം മരണപ്പെട്ടു.
KOODUTHAL VAAYIKKAAN...
KOODUTHAL VAAYIKKAAN...
No comments:
Post a Comment